ലക്ഷദ്വീപിലെ ഗ്രാമ ഭാഷ മലയാളം തന്നെ., നിഘണ്ടു വരുന്നു..

കാഞ്ഞങ്ങാട് : പറഞ്ഞു പറഞ്ഞ്‌ മലയാളം അല്ലാതായ നമ്മുടെ സംസാര ഭാഷ മലയാളത്തിന്‍റെ വഗഭേദമാണെന്ന് ഉറപ്പാക്കാന്‍ ലക്ഷദ്വീപ്‌ ഭരണകൂടം പ്രാദേശിക ഭാഷാ നിഘണ്ടു പുറത്തിറക്കുന്നു.
ദ്രാവിഡ ഭാഷാ ഗോത്രത്തില്‍പ്പെട്ട വേറിട്ടൊരു ഭാഷയാണ്‌ ലക്ഷദ്വീപിലേതെന്നും ജെസരി (ദ്വീപിലെ ഭാഷ) എന്ന് നാട്ടു ഭാഷയെ വിളിക്കണമെന്നുമുള്ള വാതം ഉയര്‍ന്നു വരവേയാണ് ലക്ഷദ്വീപ്‌ സാംസ്കാരിക വകുപ്പ്‌ നിഘണ്ടു തയ്യാറാക്കുന്നത്.. ഉത്തര മലബാറില്‍ പ്രജാരത്തിലിരുന്ന വാക്കുകളോട് ഏറെ സാമ്യമുള്ളതാണ് ലക്ഷദ്വീപിലെതെന്ന്‍ തെളിയിക്കുന്നതാണ് നിഘണ്ടു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികള്‍ നേരത്തെ പുറത്തിറക്കിയ മലയാളത്തിലെ ആദ്യത്തെ നാട്ടുഭാഷാ നിഘണ്ടുവായ “പോഞ്ഞരു’ ന്‍റെ പ്രേരണ ഉള്‍കൊണ്ടാണ് ലക്ഷദ്വീപില്‍ നിന്നും ഭാഷാ നിഘണ്ടു പുറത്തു വരുന്നത്.
അഗത്തി,അമിനി,കില്‍ത്താന്‍,കവരത്തി,ആന്ത്രോത്ത്,ചെത്ത്ലത്ത്,കടമത്ത് എന്നിവിടങ്ങളില്‍ നിന്ന് നടത്തിയ അന്വേഷണത്തിന്‍റെ ഫലമാണ് ഈ നിഘണ്ടു..
കലാസാംസ്കാരിക അക്കാദമി ഡയറക്ടര്‍ ഡോ.കോയമ്മകോയ യുടെ നേതൃത്വത്തില്‍ ഡോ.സി.എന്‍.അബ്ദുലത്തീഫ് ചീഫ്‌ എഡിറ്റര്‍ ആണ് പുസ്തകം തയ്യാറാക്കുന്നത്. കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ നാഷണല്‍ ബുക്ക്‌സ്റ്റാളിന്‍റെതാണു പ്രസാദനം...

No comments: