കടലില്‍നിന്ന് രക്ഷപ്പെട്ടു; കരയില്‍നിന്ന് രക്ഷപ്പെടാന്‍ നാലുലക്ഷം ചെലവാക്കണം

ബേപ്പൂര്‍: യന്ത്രത്തകരാര്‍മൂലം നടുക്കടലില്‍ കുടുങ്ങിപ്പോയ ഉരുവിനെയും അതിലെ എട്ട് ജീവനക്കാരെയും രക്ഷപ്പെടുത്തിയതിന് ചെലവായ തുക അടയ്ക്കാന്‍ ഉത്തരവ്. രക്ഷകരായ കോസ്റ്റ്ഗാര്‍ഡ് കപ്പലിന്റെയും കപ്പല്‍ജീവനക്കാരുടെയും വീണ്ടെടുക്കല്‍ ചെലവായ 4,13,655 രൂപ കേന്ദ്രപ്രതിരോധവകുപ്പില്‍ അടയ്ക്കാന്‍ ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍കമാന്‍ഡന്റാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജനവരി എട്ടിന് ബേപ്പൂര്‍ തുറമുഖത്തുനിന്ന് നിറയെ ചരക്കുമായി മിനിക്കോയ് ദ്വീപിലേക്ക് പുറപ്പെട്ട 'എം.എസ്.വി. മിസിയ' എന്ന യന്ത്രവത്കൃത ഉരുവാണ് ജനവരി 9ന് രാത്രി എന്‍ജിന്‍ തകരാര്‍മൂലം കലേ്പനി ദ്വീപില്‍നിന്ന് 62 നോട്ടിക്കല്‍മൈല്‍ അകലെ നിയന്ത്രണംവിട്ടത്. കോസ്റ്റ്ഗാര്‍ഡ് കപ്പലായ 'അദീക്' പട്രോളിങ്ങിനിടയില്‍ 'എം.സി.വി. മിസിയ'യുടെ രക്ഷയ്‌ക്കെത്തുകയും ജനവരി 11 ശനിയാഴ്ച രാവിലെ ബേപ്പൂര്‍ തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവരികയുമായിരുന്നു. 'എം.എസ്.വി. മിസിയ'യുടെ ബേപ്പൂരിലെ ഏജന്റായ സുദര്‍ശന്‍ ഉരുവിന്റെ ഉടമസ്ഥര്‍ക്കുവേണ്ടി കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ കമാന്‍ഡര്‍ക്ക് ഉരുവിന്റെ വീണ്ടെടുക്കല്‍ചെലവ് നല്‍കാമെന്ന് ജനവരി 10ന് അയച്ച കത്തില്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 4,13,655 രൂപ വരുന്ന കാപ്പിറ്റേഷന്‍ ഫീസ് വസൂലാക്കാന്‍ തീരുമാനിച്ചത്. ഉരുവിനെയും ജീവനക്കാരെയും വീണ്ടെടുത്ത കോസ്റ്റ്ഗാര്‍ഡ് കപ്പലായ 'അദീകി'ലെ ജീവനക്കാര്‍ രണ്ടുദിവസംവരെ ജോലിചെയ്തതിനുള്ള ശമ്പളച്ചെലവായ 44,393 രൂപ, മറ്റ് ചെലവുകളായ 1,16,309-66 രൂപ, എസ്റ്റാബ്ലിഷ്‌മെന്റ്-അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകളായ 8876-80 രൂപ, കോസ്റ്റ്ഗാര്‍ഡ് കപ്പലിലെ ഉദ്യോഗസ്ഥരുടെ ചെലവായ 86,663-88 രൂപ, ഇന്ധനച്ചെലവായ 1,57,410 രൂപ എന്നിവ ഉള്‍പ്പെടെ 4,13,655 രൂപ അഞ്ചുദിവസത്തിനകം പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ടില്‍ അടയ്ക്കണമെന്നാണ് ഉരുവിന്റെ ഏജന്റ് സുദര്‍ശനനോട് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍കമാന്‍ഡന്റ് എം. വെങ്കടേശന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ തുക അടയ്ക്കാത്തപക്ഷം 18 ശതമാനം പലിശ ഈടാക്കും. പണമടച്ച രേഖകള്‍ കോസ്റ്റ്ഗാര്‍ഡ് കൈപ്പറ്റിയ ശേഷമേ തുറമുഖം വിടാന്‍ ഉരുവിന് അനുമതി നല്‍കുകയുള്ളൂ. ഉരുവിലെ ജീവനക്കാരായ ജെ. മില്‍ട്ടണ്‍, സാന്‍ഗ്രോ, സൂസണ്‍, ആന്‍േറാ, മൈക്കിള്‍, തൊമ്മെയ്, ദയാലന്‍, ഇ.മില്‍ട്ടണ്‍ എന്നിവര്‍ വീണ്ടെടുക്കല്‍ചെലവ് അടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ ബേപ്പൂര്‍തുറമുഖത്ത് കുടങ്ങിക്കിടപ്പാണ്. ഇവര്‍ തൂത്തുക്കുടി സ്വദേശികളാണ്. ഉരുവിന്റെ തകരാറായ എന്‍ജിന്‍ നന്നാക്കി യാത്രക്കാര്‍ ഉരുവിലെ ചരക്കുകളോടെ മിനിക്കോയ് ദ്വീപിലേക്ക് യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. കടലില്‍ നിന്ന് രക്ഷപ്പെട്ട ഉരുവിന് ഇപ്പോള്‍ കരയിലാണ് 'രക്ഷ'യില്ലാതായിരിക്കുന്നത്. കടലില്‍ അപകടത്തിലായി കുടുങ്ങിപ്പോകുന്ന കപ്പലുകളെയോ, മറ്റ് വെസ്സലുകളെയോ കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയാല്‍ കോസ്റ്റ്ഗാര്‍ഡിന് കാപ്പിറ്റേഷന്‍ ഫീ നല്‍കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണ്. വീണ്ടെടുക്കല്‍ചെലവ് ഒഴിവാക്കിക്കിട്ടാന്‍ സമ്മര്‍ദം പല കോണുകളില്‍നിന്നും കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷനില്‍ വരുന്നുണ്ടെങ്കിലും അവര്‍ നിസ്സഹായരാണ്. രാജ്യരക്ഷാ മന്ത്രാലയത്തിനുമാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാന്‍ പറ്റുകയുള്ളൂ

വിദ്യാർഥി കളും അദ്യാപകരുമയി ഒരു കാൽപന്തു കളി

ആന്ത്രോത്ത്:മഹാത്മാഗാന്ധി സീനിയര്‍ സെക്കന്‍ററി സ്ക്കൂളിലെ അദ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.ആവേശോജ്വലമായ മത്സരത്തില്‍ ഇരുടീമും സമനിലയില്‍ പിരിഞ്ഞു. ശ്രി.റമീസ് സാര്‍ നയിച്ച ടീമില്‍ അദ്യാപകരും മാസ്റ്റര്‍ ദര്‍വേഷ് നയിച്ച ടീമില്‍ സ്ക്കൂള്‍ വിഥ്യാര്‍ത്ഥികളും ഏറ്റുമുട്ടി.സ്ക്കൂള്‍ പ്രിന്‍സിപിള്‍ ശ്രി.രാജപ്പന്‍ നായര്‍ ഉല്‍ഘാടനം ചെയ്ത മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അദ്യാപകര്‍ ടീമിനായി സ്കൂള്‍ കായിക അദ്യാപകന്‍ ശീ.സാലിഹ്‌ സാര്‍ 14 ാം മിനിറ്റിലും 28ാം മിനിറ്റിലും രണ്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ സ്കൂള്‍ ടീമിനായ്‌ 13ാം മിനിട്ടി നസീഫും 24ാം മിനിട്ടില്‍ സര്‍വറും ഓരോ ഗോളുകള്‍ വീതം നേടി.ഇരുടീമുകളും രണ്ട്‌ ഗോളുകള്‍ വീതം നേടിയതിനാല്‍ കളി സമനിലയില്‍ പിരിയുകയായിരുന്നു.അദ്യാപകദിനത്തോടനു ബദ്ധിച്ച്‌ നടത്താന്‍ തീരുമാനിച്ചതായിരുന്നു ഈ മത്സരം.എന്നാല്‍ പ്രതികൂല കാലാവസ്ത്‌ കാരണം കളി മാറ്റീവെക്കേണ്ടിവന്നു.അദ്യപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത്‌ കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുറമേ നാട്ടുകാരും സ്കൂള്‍ മൈതാനത്ത്‌ തടിച്ച്‌ കൂടി.

പ്രധാനമന്ത്രിക്ക്‌ ഹൃദ്യമായ യാത്രയയപ്പ്‌

കൊച്ചി: ത്രിദിന കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും സംഘവും ദല്‍ഹിക്ക്‌ യാത്രയായി. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ അദ്ദേഹത്തിന്‌ ഹൃദ്യമായ യാത്രയയപ്പാണ്‌ നല്‍കിയത്‌. കേരളത്തിന്റെ ഉപഹാരമായി മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു. ഗവര്‍ണര്‍ നിഖില്‍കുമാര്‍, കേന്ദ്രഭക്ഷ്യമന്ത്രി കെ.വി. തോമസ്‌, കെ.പി. ധനപാലന്‍ എം.പി., ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്‌കുമാര്‍, വൈസ്‌ അഡ്‌മിറല്‍ സതീഷ്‌ സോണി, ഡി.ജി.പി. കെ.എസ്‌. ബാലസുബ്രഹ്‌മണ്യം, ജി.എ.ഡി. സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കലക്‌ടര്‍ പി.ഐ.ഷെയ്‌ക്പരീത്‌, സിറ്റി പൊലീസ്‌ ചീഫ്‌ കെ.ജി.ജയിംസ്‌, ഇന്ത്യന്‍ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ് ആന്റ്‌ ഇന്‍ഡസ്‌ട്രി പ്രസിഡന്റ്‌ എ.എ.അബ്‌ദുള്‍ അസീസ്‌, വി.വി. അഗസ്‌റ്റിന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ ടാര്‍മാര്‍ക്കില്‍ യാത്രമംഗളം നേര്‍ന്നു. നിശ്‌ചയിച്ചതിലും 10 മിനിട്ട്‌ നേരത്തെയാണ്‌ സംഘം ദല്‍ഹിക്ക്‌ യാത്രയായത്‌. എറണാകുളം സെന്റ്‌ തെരേസാസിലെ പരിപാടിക്കുശേഷം 5.10ന്‌ വിമാനത്താവളത്തില്‍ എത്താനാണ്‌ നിശ്‌ചയിച്ചതെങ്കിലും 4.50നു എത്തിയ പ്രധാനമന്ത്രിയും സംഘവും 5.05ന്‌ യാത്രയായി. ഗവര്‍ണറുടെ സെക്രട്ടറി എ. അജിത്‌കുമാര്‍, സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍ എന്നിവരും യാത്രയയപ്പിനെത്തിയിരുന്നു

'ആയ്മ' സമം 'ഉണ്ട്'

'കൂട്ടായ്മ' എന്ന വാക്ക് ഉപയോഗിക്കുന്നത് ഒന്നാംതരം തെറ്റാണെന്ന് എഴുതിയ കത്ത് ശ്രദ്ധയില്‍പ്പെട്ടു.'ആയ്മ' പ്രത്യയം വരുന്ന എല്ലാ വാക്കുകളും വിപരീത അര്‍ഥമാണെന്ന്, ഇല്ലായ്മ, വയ്യായ്മ, പോരായ്മ തുടങ്ങി ഉദാഹരണങ്ങള്‍സഹിതം പ്രസ്തുത കത്തില്‍ സമര്‍ഥിക്കുന്നു.യഥാര്‍ഥത്തില്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ മത്സരിച്ചേക്കും

മുംബൈ: എന്‍.സി.പി. നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിലാണ് അജിത് പവാര്‍ സ്ഥാനാര്‍ഥിയാവാന്‍ സന്നദ്ധത അറിയിച്ചത്. സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഭാസ്‌കര്‍ ജാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഡില്‍ നിന്നോ ശിരൂറില്‍ നിന്നോ മത്സരിക്കാനാണ് അജിത് പവാര്‍ താത്പര്യം അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ബാരാമതിയില്‍ നിന്ന് ജനവിധി തേടും

കാണാതായ ഉരുവിലെ ജീവനക്കാരെ കണ്ടെത്തി

ബേപ്പൂര്‍: തുറമുഖത്തുനിന്ന് മിനിക്കോയ് ദ്വീപിലേക്ക് ചരക്കുമായി പുറപ്പെട്ടശേഷം കാണാതായ എം.എസ്.വി. ബീത്തല്‍ ജീവ എന്ന ഉരുവിലെ ആറ് ജീവനക്കാരെയും മംഗലാപുരത്ത് നിന്ന്‌പോയ രാജദൂത് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രക്ഷിച്ചു. തൂത്തുക്കുടി സ്വദേശികളായ വര്‍ഗീസ് (65), തോമയ് (46), ആന്‍േറാ ബോയ് (49), ജയസുരാജ് (49), വാഷിങ്ടണ്‍ (32), റാസപ്പന്‍ (44) എന്നിവരാണ് ഉരുവിലുണ്ടായിരുന്നത്. ഉരുവിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കാനുള്ള കോസ്റ്റ് ഗാര്‍ഡിന്റെ ശ്രമം വിഫലമായി. ഒടുവില്‍ മിനിക്കോയില്‍ നിന്നെത്തിയ എം.വി. കില്‍ട്ടാന്‍ എന്ന ടഗ് ഉരുവിനെ കെട്ടിവലിച്ച് രാത്രി മിനിക്കോയിലേക്ക് പോയി. ചൊവ്വാഴ്ച രാവിലെ ഇവര്‍ മിനിക്കോയിലെത്തുമെന്ന് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് കെ. യൂസഫലി അറിയിച്ചു.